Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football And Tug

Ernakulam

ഉ​ഴു​തു​മ​റി​ച്ച പാ​ട​ത്ത് ആ​വേ​ശ​മാ​യി ഫു​ട്ബോ​ളും വ​ടം​വ​ലി​യും

നെ​ടു​മ്പാ​ശേ​രി: കു​ന്നു​ക​ര​യി​ൽ ഉ​ഴു​തു​മ​റി​ച്ച പാ​ട​ത്ത് ആ​വേ​ശ​മാ​യി ഫു​ട്ബോ​ളും വ​ടം​വ​ലി​യും. ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തും കൃ​ഷി ഭ​വ​നും ചേ​ർ​ന്ന് കു​റ്റി​യാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ചി​ങ്ങ നി​ലാ​വ് 2026 എ​ന്ന പേ​രി​ൽ കാ​ൽ​പ​ന്ത് ക​ളി​യും വ​ടം​വ​ലി​യും സം​ഘ​ടി​പ്പി​ച്ച​ത്.

അ​ത്താ​ണി - മാ​ഞ്ഞാ​ലി റോ​ഡി​ലെ കു​റ്റി​യാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ റോ​ഡ​രി​കി​ലും വ​ര​മ്പു​ക​ളി​ലു​മാ​യി മ​ത്സ​രം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്. ഗോ​ൾ പോ​സ്‌​റ്റ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ ക​ളി​ക്കാ​ർ ചെ​ളി​യി​ൽ പ​ല ത​വ​ണ മ​റി​ഞ്ഞു വീ​ഴു​ന്ന​തും കാ​ണി​ക​ൾ​ക്ക് ഹ​രം പ​ക​ർ​ന്നു. 20 മി​നി​റ്റാ​യി​രു​ന്നു ഫു​ട്ബോ​ൾ മ​ൽ​സ​ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം. നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഒ​രു ടീ​മി​ൽ അ​ഞ്ച് പേ​ർ വീ​ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ഫ്സി കു​റ്റി​യാ​ലും പി​എ​സ്എ കു​റ്റി​പ്പു​ഴ​യു​മാ​ണ് ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​രു ടീ​മു​ക​ളും ത​മ്മി​ൽ പൊ​രി​ഞ്ഞ പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​തെ​ങ്കി​ലും ആ​ർ​ക്കും ഗോ​ള​ടി​ക്കാ​ൻ ക​ഴി​യാ​തെ സ​മ​നി​ല​യി​ൽ മ​ത്സ​രം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ടോ​സി​ട്ട് എ​ഫ്സി കു​റ്റി​യാ​ലി​നെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

വ​നി​ത​ക​ളു​ടെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ പ്രി​യ​ദ​ർ​ശി​നി കു​ന്നു​ക​ര, പെ​ൺ​പെ​രു​മ അ​ടു​വാ​ശേ​രി എ​ന്നീ ര​ണ്ട് ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ആ​ർ​ക്കും വി​ജ​യി​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ ഇ​രു ടീ​മു​ക​ളെ​യും വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ഏ​ത്ത​ക്കു​ല​ക​ൾ സ​മ്മാ​ന​മാ​യി ന​ല്കി. നാ​ല് ടീ​മു​ക​ൾ മ​ത്സ​രി​ച്ച പു​രു​ഷ​ൻ​മാ​രു​ടെ വ​ടം​വ​ലി​യി​ൽ കു​ന്നു​ക​ര സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി വി​ജ​യി​ക​ളാ​യി. പി​എ​സ്എ കു​റ്റി​പ്പു​ഴ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് പ​ഴ​ക്കു​ല​ക​ൾ​ക്ക് പു​റ​മെ കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബ മു​ഹ​മ്മ​ദാ​ലി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി അ​ഡ്വ. വി.​ഇ അ​ബ്ദു​ൾ ഗ​ഫൂ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.


വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​യു. ജ​ബ്ബാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​നീ​ര​ജ പു​തി​യ​മ​ഠം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ജി സൈ​മ​ൺ, നൗ​ഫി​ല ഫെ​മീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ ആ​ർ, ര​തി സാ​ബു, കെ.​സി​ജ​കു​മാ​ർ, സീ​ന സ​ന്തോ​ഷ്, അ​നി​ൽ ജി, ​ഷ​ക്കീ​ല ഗോ​പി,, മാ​യ​ബാ​ബു, ഷീ​ന ജേ​ക്ക​ബ്, രു​ദ്രാ​ക്ഷി മാ​ധ​വ​ൻ, ലി​ജി ജോ​സ്, പ്രീ​തി ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up